നബി(സ)യുടെ മിഹ്റാബ്





മിമ്പറിന്റെയും റൌളയുടെയും ഇടയിൽ ഇന്ന് കാണുന്ന മിഹ്‌റാബിന്റെ സ്ഥാനത്തായിരുന്നു റസൂലുള്ളാ‍ാഹി صلى الله عليه وسلم നിസ്കരിച്ചിരുന്നത്. പക്ഷെ ഇന്ന് കാണുന്നത് പോലെ അർദ്ധവൃത്താകൃതിയിലാക്കിയത്മഹാനായ ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنه ആണ്. നബി صلى الله عليه وسلم ക്ക് പുറമെ മൂ‍ന്ന് ഖുലഫാഉറാശിദുകളും നിസ്കാരത്തിന് നേതൃത്വം നൽകിയ മിഹ്‌റാബാണിത്. ഈ മി‌ഹ്‌റാബിനു മുകളിൽ "هذا مصلى رسول الله صلى الله عليه وسلم"എന്ന് എഴ്തി വെച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് രണ്ട് മിഹ്‌റാബുകൾ കൂടെ മസ്ജിദുന്നബവിയിൽ കാണാം. ഒന്ന് ഹിജ്‌റ 860 ൽ സുൽതാൻ സുലൈമാൻ സലീംഖാൻ ഉണ്ടാക്കിയ മിഹ്‌റാബും, രണ്ടാമത് ഇന്ന് ഇമാം നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന മിഹ്‌റാബുമാണ്. ഇവിടെയായിരുന്നു മൂന്നാം ഖലീഫ് ഉസ്മാൻ رضي الله عنه ഇമാമായി നിസ്കരിച്ചിരുന്നത്. പിന്നീട് ഇതിനെ സ്ഥിരം മിഹ്‌റാബായി ഉമറുബ്നു അബ്ദുൽ അസീസ് رضي الله عنه മാറ്റുകയും സുൽതാൻ ഖായിബ്തായി ഹിജ്‌റ 888 ൽ പുതുക്കുകയും ചെയ്തു.