പഴയ ഫോട്ടോകള്‍

മസ്ജിദുന്നബവി വിപുലീകരിക്കുന്ന ഒരു പഴയ ഫോട്ടോ

മദീനയിലെ ഒരു പഴയ തെരുവ് 

മദീനയിലെ പഴയകാലത്തെ ഒരു തെരുവ് 

മദീനയുടെ പഴയ ഒരു ഫോട്ടോ 

ഖന്തഖ് യുദ്ധം നടന്ന സ്ഥലത്ത് ഉയരം കുറഞ്ഞ മലയുടെ മുകളിൽ ഇരു വശത്തേക്കും ചവിട്ടു പടികളുള്ള ചെറിയൊരു പള്ളിയാണ് മസ്ജിദുൽ ഫതഹ്. ഖന്തഖ് യുദ്ധത്തിൽ പ്രധിരോധം നീണ്ടു പോയപ്പോൾ ഈ പള്ളിയിൽ വച്ച് മുഹമ്മദ്‌ നബി(സ) പ്രാർഥിക്കുകയും തുടർന്ന് ശത്രു സൈന്യം കൊടുങ്കാറ്റില്‍ പെട്ട് പരിഭ്രാന്തരായി തിരിച്ചു പോവുകയും ചെയ്തു. അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു. ഇതിന്റെ പരിസരത്ത് ചരിത്ര പ്രധാനമുള്ള അഞ്ചു പള്ളികൾ കൂടി ഉണ്ട്. മസ്ജിദ് സൽമാനുൽ ഫാരിസി(റ), മസ്ജിദ് അബൂബക്കർ സിദ്ധീഖ്(റ), മസ്ജിദ് ഉമർ(റ), മസ്ജിദ് അലിയ്യുബിനു അബീത്വാലിബ്(റ)‌, മസ്ജിദ് സയ്യിദ ഫാതിമത് സുഹ്റ(റ) എന്നിവയാണ് മസ്ജിദുൽ ഫതഹിനടുത്തുള്ള മറ്റു പള്ളികൾ.