ഉഹ്ദിലെ ഗുഹ


വളരെ നിർണായകമായിരുന്നു ഉഹുദ് യുദ്ധം. മുഹമ്മദ് നബി(സ) ഉഹുദിൽ വധിക്കപ്പെട്ടു എന്ന കിംവദന്തി പരന്നു. പക്ഷേ, നബി(സ) പതറിയിരുന്നില്ല. ശത്രുക്കൾ കുഴിച്ച കളക്കുഴിയിൽ വീണ് പല്ല് നഷ്ടപ്പെട്ട്, കാൽമുട്ട് പൊട്ടി ചോരയൊലിക്കുന്ന പ്രവാചകനെ അവസാന നിമിഷം ഉഹുദ് മലക്കകത്തെ ഒരു ചെറിയ പൊത്തിൽ അനുചരന്മാർ ഒളിപ്പിക്കുകയായിരുന്നു. പ്രവാചകന് ഉഹുദ് മലക്കകത്ത് സംരക്ഷണം നൽകിയെന്നു വിശ്വസിക്കപ്പെടുന്ന ഗുഹ ഇന്നുമുണ്ട്.