ഉഹ്ദ് മലയും രണാങ്കണവും

 ഹിജ്റ മൂന്നാം വര്‍ഷം നടന്ന ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ യുദ്ധമാണ് ഉഹ്ദ്. ആദ്യയുദ്ധം മദീനയില്‍നിന്ന് ഏകദേശം 155 കി.മീ അകലെ ബദ്റില്‍ നടന്നു (അവിടേക്ക് ഇപ്പോള്‍ തീര്‍ഥാടകര്‍ക്കു പ്രവേശനം നല്‍കാറില്ല). ബദ്റില്‍ 313 സ്വഹാബികള്‍ ആയിരത്തിലധികം വരുന്ന ശത്രുക്കളെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരം വീട്ടാനാണ് അടുത്ത വര്‍ഷം 3000ത്തിലധികം ഖുറൈശികള്‍ വിശ്വാസികളുടെ തട്ടകത്തേക്കു പുറപ്പെട്ടത്. ശത്രുക്കളെ എങ്ങനെ നേരിടണമെന്ന് നബി(സ) മസ്ജിദുന്നബവിയില്‍ വെച്ച് സ്വഹാബികളുമായി കൂടിയാലോചിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുന്നബവിയില്‍നിന്ന് ഏകദേശം നാല് കി.മീ. മാത്രം അകലെയുള്ള ഉഹ്ദ് മലയുടെ താഴ്വാരത്തേക്ക് നബിയും സ്വഹാബികളും പുറപ്പെട്ടത്.



ഉഹ്ദ് പോര്‍ക്കളം 

അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട മലകളിലൊന്നാണ് ഉഹ്ദ്. ഏകദേശം 8 കി.മീ നീളവും ചിലയിടങ്ങളില്‍ രണ്ട് കി.മീ വീതിയുമുള്ള കൂറ്റന്‍മല. ഉഹ്ദ് മല ഹദീസില്‍ നിരവധി തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ നബി(സ) പറഞ്ഞു; "നമ്മെ സ്നേഹിക്കുന്ന മലയാണ് ഉഹ്ദ്. നാം ഉഹ്ദിനെയും സ്നേഹിക്കുന്നു.'' സ്വര്‍ഗത്തിലെ മലകളിലൊന്നാണ് ഉഹ്ദ് എന്നും പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. മറ്റു മലകളില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നതിനാലാണ് ഈ മലയ്ക്ക് ഉഹ്ദ്(ഒറ്റപ്പെട്ടത്) എന്ന പേരു വന്നത്.



നബി(സ)യോടൊപ്പം 1000 പേരാണ് ഉഹ്ദ് യുദ്ധത്തിനു പുറപ്പെട്ടത്. ഇതില്‍ 300 പേര്‍ അവസരവാദികളായ കപടന്മാരായിരുന്നു. അവര്‍ അബ്ദുല്ലാഹിബ്നു സുലൂലിന്റെ നേതൃത്വത്തില്‍ വഴിയില്‍വെച്ച് തിരിച്ചുപോന്നു. ബാക്കി 700 വിശ്വാസികളാണ് ഉഹ്ദ് ലക്ഷ്യമാക്കി നീങ്ങിയത്. ഉഹ്ദ് മലയുടെ മുമ്പിലുള്ള മറ്റൊരു ചെറിയ മലയാണ് ജബലുര്‍റുമാത്. ജബലു ഐനൈന്‍ എന്നാണ് ഇതിന്റെ ആദ്യ പേര്. യുദ്ധക്കളത്തിലെ തന്ത്രപ്രധാന സ്ഥലമായതിനാല്‍ അസ്ത്രവിദ്യക്കാരായ 50 സ്വഹാബികളെ അബ്ദുല്ലാഹിബ്നു ജുബൈറി(റ)ന്റെ നേതൃത്വത്തില്‍ സേനാനായകന്‍ കൂടിയായ നബി(സ) ഈ മലയ്ക്കു മുകളില്‍ കാവല്‍ക്കാരായി നിശ്ചയിച്ചു.

ജബലുര്‍റുമാത്
 മുസ്‌ലിം സൈനികതാവളത്തിന്റെ വടക്ക് കിഴക്ക്‌ വശത്ത് ഏകദേശം നൂറ്റമ്പത് മീറ്റര്‍ അകലെയാണീ പര്‍വതം. പര്‍വതത്തില്‍ നിന്നു നോക്കിയാല് യുദ്ധക്കളത്തിന്റെ മുക്കും മൂലയും വരെ കാണാം. അവരെ അവിടെ വിന്യസിച്ചതിന്റെ ഉദ്ദേശ്യം വ്യക്തമാക്കികൊണ്ട്‌ തിരുമേനി അവരെ അഭിമുഖീകരിച്ചു പറഞ്ഞു ‘’കുതിരകളെ നിങ്ങള്‍ അമ്പു കൊണ്ടു പ്രതിരോധിക്കുക. അവര്‍ ഒരിക്കലും ഞങ്ങളുടെ പിറകിലൂടെ വരാന്‍ ഇടയാകരുത്. യുദ്ധം നമുക്ക്‌ അനുകൂലമായാലും പ്രതികൂലമായാലും നിങ്ങള്‍ സ്ഥലം വിടരുത്‌. ഞങ്ങളുടെ പിന്‍വശം നിങ്ങളുടെ കാവലില്‍ ആണെന്ന് ഓര്ക്കുരക. ഞങ്ങള്‍ കൊല്ലപ്പെടുന്നത് കണ്ടാല്‍ പോലും നിങ്ങള്‍ മല ഇറങ്ങരുത്. ഞങ്ങള്‍ വിജയിക്കുന്നത് കണ്ടാല്‍ ആ വിജയാഘോഷത്തിലേക്കും നിങ്ങള്‍ വരരുത്. ഞാന്‍ വിവരം തരുന്നത് വരെയും നിങ്ങള്‍ അവിടെ തന്നെ ഉണ്ടായിരിക്കണം.’’ മക്ക സൈന്യത്തിലെ കുതിരപ്പടയാളികള്ക്ക് കടന്നു കയറി ആക്രമിക്കുവാനുള്ള ഏക മാര്ഗം തടയുകയാരുന്നു ഈ നിര്‍ദേശത്തിലൂടെ.

മുസ്ലിന്കള്‍ക്ക് അനുകൂലമായി യുദ്ധഗതി മാറ്റുന്നതില്‍ ഏറ്റവും വലിയ പങ്ക് മലമുകളിലെ അമ്പെയ്തുകാര്ക്കായിരുന്നു.മുസ്‌ലിം സൈന്യത്തിന്റെ ഇടതു വശത്തുകൂടി ഖാലിദ്‌ ബിനു വലീദിന്റെ നേതൃത്തത്തിലുള്ള മുശ്രിക്‌ കുതിരപ്പട മുസ്ലിങ്ങളെ ആക്രമിക്കാന്‍ മൂന്ന് പ്രാവശ്യം ശ്രമം നടത്തുകയുണ്ടായി അപ്പോഴൊക്കെ അവരെ പിന്‍ തിരിപ്പിച്ചത് കുന്നിന്‍ മുകളില്‍ നിന്നുള്ള അമ്പെയ്തുകാര്‍ ആയിരുന്നു.


ബദര്‍ വിജയത്തിനു ശേഷം മക്ക സൈന്യത്തിനു മേല്‍ രണ്ടാമത്തെ വന്‍ വിജയം ആഘോഷിക്കാന്‍ ഒരുങ്ങുകയായിരുന്നു മുസ്‌ലിം സൈന്യം. എന്നാല്‍ തന്ടെ കല്പ്പ ന ലഭിച്ചാല്‍ അല്ലാതെ ഒരിക്കലും സ്ഥലം വിടരുത്‌ എന്ന് ആക്ഞ്ഞാപിച്ചു നബി മലമുകളില്‍ നിര്ത്തി യിരുന്ന അമ്പെയ്ത് സൈന്യം അക്ഷന്തവ്യമായ അനുസരണക്കേടിലേക്ക് നീങ്ങുകയായിരുന്നു. അതോടെ യുദ്ധരംഗം ആകെ മാറി. മറ്റു മുസ്ലിങ്ങള്‍ ഗനീമത്തു വാരി കൂട്ടുന്നത് കണ്ട അമ്പെയ്തുകാരില്‍ ചിലര്‍ റസൂലിന്റെ കല്പന മറി കടന്നു ഗനീമത്തു ശേഘരണത്തില്‍ എര്പെട്ടു. അബ്ദുല്ലാഹിബ്നു സുബൈറും വേറെ ഒമ്പത്‌ പേരും എന്തും നേരിടാനുള്ള ധൈര്യത്തോടെ മലയില്‍ തന്നെ നിന്നു. മലമുകളില്‍ എപ്പോഴും ഒരു കണ്ണ് ഉണ്ടായിരുന്ന ഖാലിദ്‌ ആളൊഴിഞ്ഞ മല കണ്ടതും തന്ടെ കുതിര പടയാളികളുമായി മിന്നല്‍ വേഗത്തില്‍ മല മുകളില്‍ എത്തി പത്തു പേരെയും വക വരുത്തി. അതോടെ പുതു ജീവന്‍ കിട്ടിയ മുശ്രിക്കുകള്‍ തിരിച്ചു വന്ന് മുസ്ലിങ്ങളുമായി വീണ്ടും പൊരിഞ്ഞ പോരാട്ടത്തില്‍ എര്പെട്ടു. ഇരുഭാഗത്തും വളരെ പേര്‍ മരിച്ചു വീണു.


എന്നാല്‍ മുസ്ലിന്കള്‍ക്ക് അല്ലാഹുവിന്ടെ സഹായം ഉഹ്ദില്‍ ഇറങ്ങുക തന്നെ ചെയ്തു. വീണ്ടും വിജയം മുസ്ലിന്കള്‍ക്ക്അനുകൂലമായിഅങ്ങിനെ എന്നത്തെയും വിശ്വാസികള്‍ക്ക് ഒട്ടേറെ പാഠങ്ങള്‍ നല്‍കി ഉഹ്ദിലെ യുദ്ധം അവസാനിച്ചു. 70 പ്രഗത്ഭ സ്വഹാബികള്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷികളായി. ഹംസ(റ), മിസ്അബ്ബ്നു ഉമൈര്‍(റ), അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) എന്നിവര്‍ അവരില്‍ പ്രധാനികളാണ്. മുസ്ലിങ്ങളില്‍ എഴുപത് പേര്‍ കൊല്ലപ്പെട്ടു എന്നാണു പ്രമുഖ അഭിപ്രായം. ബഹുഭൂരിഭാഗവും അന്സാരുകള്‍ ആയിരുന്നു.മുജാഹിരുകളില്‍ നാല് പേര്‍ മാത്രമാണ് ശഹീദായത്.

നബി(സ) മദീനയിലെത്തുന്നതിനു മുമ്പുതന്നെ മദീനക്കാര്‍ക്ക് ഇസ്ലാമും ഖുര്‍ആനും പഠിപ്പിക്കാന്‍ വേണ്ടി പ്രവാചകന്‍(സ) അയച്ച മദീനയിലെ ദൌത്യവാഹകന്‍ കൂടായിയിരുന്നു മിസ്്അബ്(റ). മക്കയില്‍ ഏറ്റവും ധനികനായി ജീവിച്ച വ്യക്തിത്വം. അവസാനം ദൈവമാര്‍ഗത്തില്‍ ശഹീദായപ്പോള്‍ അദ്ദേഹത്തിന്റെ മയ്യിത്ത് മുഴുവനായി പൊതിയാന്‍ വലിപ്പമുള്ള ഒരു തുണിപോലും ഉണ്ടായിരുന്നില്ല. ഉള്ള തുണികൊണ്ട് അദ്ദേഹത്തിന്റെ തലഭാഗം പൊതിഞ്ഞ് കാലിന്റെഭാഗം ഉഹ്ദ് മലയില്‍നിന്ന് പറിച്ചെടുത്ത 'ഇദ്ഖിര്‍' എന്ന പുല്ലുകൊണ്ടാണ് കഫന്‍ ചെയ്തത്. ഉദാത്തമായ സമര്‍പ്പണത്തിന്റെ ആള്‍രൂപമായിരുന്ന മിസ്അബിനെ ഒരു ഖബ്റിലും ഹംസ(റ), അദ്ദേഹത്തിന്റെ സഹോദരി പുത്രന്‍ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) എന്നിവരെ മറ്റൊരു ഖബ്റില്‍ ഒന്നിച്ചുമാണ് ഖബ്റടക്കിയത്. ആ 3 പേരാണ് ഇവിടെയുള്ള കെട്ടിനകത്തു കാണുന്ന രണ്ട് ഖബറുകളില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ബാക്കി 67 ശുഹദാക്കളെ ഇതേ കെട്ടിന്നകത്ത് ഒന്നിച്ച് മറമാടിയെന്നും, അതല്ല ബഖീഇലാണ് അവരെ മറമാടിയതെന്നും രണ്ടഭിപ്രായം ഉണ്ട്. ഇവര്‍ക്ക് സലാം പറയാനും പ്രാര്‍ഥിക്കാനും വേണ്ടിയാണ് സന്ദര്‍ശകര്‍ ഇവിടെ എത്തുന്നത്. ബഖീഇലെ പോലെ, ഖബ്ര്‍ കാണുമ്പോള്‍ ചെല്ലേണ്ട പ്രാര്‍ഥന ഇവിടെയും ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. ഹംസ(റ)യുടെ പേരില്‍ പില്‍കാലത്ത് ഉഹ്ദില്‍ നിര്‍മിക്കപ്പെട്ട പള്ളിയും തൊട്ടടുത്തുണ്ട്. നബിയെ സംരക്ഷിക്കാന്‍ വേണ്ടി ഉഹ്ദില്‍ ആയുധമെടുത്ത് പോരാടിയ സ്വഹാബി വനിത ഉമ്മു ഉമാറ(റ), സ്വര്‍ഗത്തിന്റെ വാസന അനുഭവിച്ച് മണിയറയില്‍ പ്രിയതമയെ ഒറ്റക്കാക്കി അടര്‍കളത്തിലെത്തി വീരമൃത്യു വരിച്ച ഹന്‍ളല(റ) എന്നിവരും ഉഹ്ദില്‍ സ്മരിക്കപ്പെടുന്ന പ്രമുഖ സ്വഹാബികളാണ്.

ഹംസ(റ)ന്‍റെയും മറ്റു ചില രക്തസാക്ഷികളുടെയും  ഖബര്‍