നബി (സ)യുടെ മിമ്പർ

ഈ മിമ്പർ സ്വർഗത്തിൽ കാണാമെന്നതിലേക്ക്‌ സൂചിപ്പിക്കുന്ന ഹദീസുകളുണ്ട്‌. ആദ്യ കാലഘട്ടത്തിൽ നബി صلى الله عليه وسلم ഒരു ഈത്തപ്പന തടിയിലേക്ക്‌ ചാരി നിന്നു കൊണ്ടായിരുന്നു ഖുതുബ നടത്തിയിരുന്നത്‌. പള്ളിയിൽ ജനങ്ങൾ വർദ്ധിച്ചപ്പോൾ പിന്നിലുള്ളവർക്ക്‌ റസൂലുല്ലാന്റെ പ്രസംഗങ്ങളും നിർദ്ധേശങ്ങളും കേൾക്കാൻ പ്രയാസം അനുഭവപ്പെട്ടു. അങ്ങിനെയാണ്‌ മൂന്ന്‌ സ്റ്റെപ്പുകളുള്ള മരത്തിനാലുള്ള ഒരു മിമ്പർ നബി صلى الله عليه وسلم തങ്ങൾക്കായി ഉണ്ടാക്കപ്പെട്ടത്‌.




അബൂഹാസിം(റ) നിവേദനം: സഹ്ല്ബ്നു സഅ്ദ്(റ)നോട് നബി(സ)യുടെ മിമ്പര്‍ എന്തുകൊണ്ടായിരുന്നുവെന്ന് അവര്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച് എന്നെക്കാള്‍ അറിവുള്ളവരാരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. ഗാബ എന്ന സ്ഥലത്തെ അസല്‍ മരം കൊണ്ടാണതുണ്ടാക്കിയത് തിരുമേനി(സ)ക്ക് വേണ്ടി അത് പണിതതാവട്ടെ ഇന്ന സ്ത്രീയുടെ കൈക്ക് സ്വാതന്ത്യ്രം നേടിയ അടിമ ഇന്നവനുമാണ്. അങ്ങനെ അത് പണിത് അതിന്റെ സ്ഥാനത്തുകൊണ്ടുവന്നു വെച്ച് കഴിഞ്ഞപ്പോള്‍ തിരുമേനി(സ) അതിന്മേല്‍ കയറിയിട്ട് ഖിബ്ലയുടെ നേരെ തിരിഞ്ഞ് നിന്നു. എന്നിട്ട് അവിടുന്ന് തക്ബീര്‍ ചൊല്ലി. ജനങ്ങള്‍ പിന്നിലും നിന്നു. അങ്ങനെ അവിടുന്നു ഓതി. റുകൂഅ് ചെയ്തപ്പോള്‍ ജനങ്ങളും റുകൂഅ് ചെയ്തു. പിന്നീട് തിരുമേനി(സ) തല ഉയര്ത്തിം. അനന്തരം തിരുമേനി(സ) കാല്‍ പിന്നോട്ടുവെച്ചുകൊണ്ട് താഴെ ഇറങ്ങി ഭൂമിയില്‍ സുജൂദ് ചെയ്തു. അനന്തരം മിമ്പറിലേക്ക് തന്നെ മടങ്ങി. പിന്നീട് റുകൂഅ് ചെയ്തു. അവിടുത്തെ തല ഉയര്ത്തി . അനന്തരം കാല്‍ പിന്നോട്ട് വെച്ചുകൊണ്ട് കീഴ്പോട്ടിറങ്ങി. ഭൂമിയില്‍ സുജൂദ് ചെയ്തു. ഇതാണ് മിമ്പറിന്റെ പ്രശ്നം. അബൂഅബ്ദില്ല പറയുന്നു. അലിയ്യ്ബ്നു അബ്ദില്ല(റ) പറഞ്ഞു. ഈ ഹദീസിനെക്കുറിച്ച് അഹമദ്ബ്നുഹമ്പല്‍ എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു നബി(സ) ജനങ്ങളേക്കാള്‍ ഉയര്ന്നഉ സ്ഥലത്തായിരുന്നു എന്ന് ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. അതിനാല്‍ ഇമാമ് ജനങ്ങളെക്കാള്‍ ഉയര്ന്നു നില്ക്കു ന്നതിന് വിരോധമില്ല. അലി, അഹമ്മദിനോട് പറഞ്ഞു. സുഫ്യാന്‍ ഇതിനെക്കുറിച്ച് ചോദിക്കപ്പെടാറുണ്ട്. താങ്കള്‍ ഇതു അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടില്ലേ? അഹമ്മദ്(റ) പറഞ്ഞു. ഇല്ല. (ബുഖാരി. 1. 8. 374)

ഈത്തപ്പന മരത്തടിയുടെ തേങ്ങൽ
-------------------------------------------------
ഇവിടെ മറ്റൊരു അത്ഭുതം നടന്നതായി സ്വഹീഹായ ഹദീസുകളിൽ കാണാം. പുതിയ മിമ്പർ ഉണ്ടാക്കി പഴയ ഈത്തപ്പനത്തടിയുടെ അടുത്ത്‌ വെക്കുകയും നബി صلى الله عليه وسلم സ്വഹാബത്തിനെ അഭിമുഖീകരിച്ച്‌ പുതിയ മിമ്പറിൽ കയറി ഉപദേശമാരംഭിക്കുകയും ചെയ്തപ്പോൾ പഴയ ഈത്തപ്പനത്തടി സങ്കടത്താൽ തേങ്ങിക്കരയാൻ തുടങ്ങി. ശബ്ദം കേട്ട്‌ സഹാബത്ത്‌ അമ്പരന്നു. എവിടുന്നാണ്‌ ഈ തേങ്ങൽ ! ആളെ കാണാനില്ല. തേങ്ങൽ ഉച്ചത്തിലുള്ള കരച്ചിലായി മാറുകയും പൊട്ടിപ്പിളരുകയും ചെയ്യുന്നത്‌ കണ്ടപ്പോൾ തിരുനബി صلى الله عليه وسلمപുതിയ മിമ്പറിൽ നിന്ന് ഇറങ്ങിവരികയും അതിനെ തലോടുകയും മാറോടണച്ച്‌ പിടിക്കുകയും ചെയ്യുന്നത്‌ കണ്ടപ്പോഴാണ്‌ , കരയുന്നത്‌ ഈ ഈത്തപ്പനത്തടിയാണെന്ന് സഹാബത്തിനു മനസ്സിലായത്‌. ഇതിന്റെ തേങ്ങിയുള്ള കരച്ചിൽ കേട്ട്‌ സഹാബത്ത്‌ ഒന്നടങ്കം കരയുകയുണ്ടായി. അവസാനം നബി صلى الله عليه وسلم തങ്ങൾ ആ മരത്തടിയോട്‌ സംസാരിച്ചു. അവിടുന്ന് പറഞ്ഞു. 'നിന്നെ ഒന്നുകിൽ ഞാൻ ഇലയും പഴങ്ങളുമുള്ള പൂർവ്വ അവസ്ഥയിലാക്കി മാറ്റാം. അല്ലെങ്കിൽ നിന്നെ സ്വർഗത്തിലെ ചെടിയാക്കി ഉയർത്താം ഏതാണ്‌ നിനക്ക്‌ വേണ്ടത്‌ ? ' ആ ഈത്തപ്പന മരത്തടി എന്നെന്നും നബി صلى الله عليه وسلمയെ കാണാൻ കഴിയുക സ്വർഗത്തിലാണെന്ന് മനസിലാക്കി സ്വർഗം തിരഞ്ഞെടുക്കുകയും കരച്ചിൽ അടക്കുകയും ചെയ്തു. ഈ മരക്കഷണത്തെ പിന്നീട്‌ മിമ്പറിന്റെ താഴെ മറവ്‌ ചെയ്യപ്പെടുകായാണ്‌ ചെയ്തത്‌.

മിമ്പറിനെ ആദരിച്ചവർ
------------------------------------
പുതിയ മിമ്പർ റസൂലുള്ളാഹി صلى الله عليه وسلم യുടെ കാലത്തും ശേഷം ഖുലഫാഉറശിദുകളുടെ കാലത്തും നില നിന്നു. പക്ഷെ സിദ്ധീഖ് رضي الله عنه റസൂലുള്ളാടുള്ള ആദരവ് മൂ‍ലം രണ്ടാമത്തെ സ്റ്റെപ്പിൽ നിന്ന്കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചിരുന്നത്. ഉമർ رضي الله عنه ഇവർ രണ്ട് പേരോടുമുള്ള ആദരവിനാൽ ആദ്യത്തെ പടിയിൽ നിന്നായിരുന്നു ഖുതുബ നിർവഹിച്ചത്. എന്നാൽ മഹാനായ ഉസ്മാൻ رضي الله عنه എല്ലാ സ്റ്റെപ്പിന്റെയും താഴെ നിലത്ത് നിന്നു കൊണ്ടായിരുന്നു ആറു വർഷം ഖുതുബ നിർവഹിച്ചത്. പിന്നീട് നബി صلى الله عليه وسلم നിന്നിരുന്ന അതേ സ്റ്റെപ്പിൽ നിന്നു കൊണ്ടായിരുന്നു ഖുതുബ നിർവഹിച്ചത്. ഇവരായിരുന്നു ആദ്യമായി ഈ മിമ്പറിന്‌ ആദരസൂചകമായി വസ്ത്രമണിയിച്ചതും


പിന്നീട് മുആവിയ رضي الله عنه യുടെ കാലത്ത് ഇതിനെ വലുതാക്കുകയും മൊത്തം 9 സ്റ്റെപ്പാക്കുകയും ചെയ്തു. ഹിജ്‌റ 854 വരെ ഇതേ നിലയിൽ തുടർന്നു. പിന്നീട് പല രാജാക്കന്മാരും പല മാറ്റങ്ങൾക്കും വിധേയമാക്കി. അവസാനം സുൽതാൻ മുറാദ് ഖാൻ ഹിജ്‌റ 998 ൽ മേത്തരം മാർബിൾ കൊണ്ടുള്ള അതിമനോഹരമായ 12 സ്റ്റെപ്പുകളുള്ള മിമ്പറുണ്ടാക്കുകയും അവിടെ സ്ഥാപിക്കുകയും ചെയ്തു. തൽ‌സ്ഥാനത്തുണ്ടായിരുന്ന ഖായ്ബ്തായിയുടെ മിമ്പർ ഖുബാ പള്ളിയിലെക്ക് മാറ്റുകയും ചെയ്തു. ഇന്ന് ഖുബാ പള്ളിയിലുള്ള മിമ്പർ അതാണ്. സുൽതാൻ മുറാദ് ഖാന്റെ മിമ്പറാണ് ഇന്നും മസ്ജിദുന്നബവിയിലുള്ളത്. ലോകത്തിലെ കരകൌശലങ്ങളിൽ സുപ്രധാനമാണ് ഈ മിമ്പർ.